ക​ര്‍​ണാ​ട​ക ബോ​ട്ടു​ക​ള്‍ തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി
Sunday, April 5, 2020 9:50 PM IST
നീ​ണ്ട​ക​ര: അ​ന്ത​ര്‍ സം​സ്ഥാ​ന മ​ത്സ്യ ബ​ന്ധ​നം ക​ഴി​ഞ്ഞ് നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​യ ര​ണ്ട് ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നു​ള​ള ബോ​ട്ടു​ക​ള്‍​ നീ​ണ്ട​ക​ര തീ​ര​ദേ​ശ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​
ബോ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ ഞാ​യ​റാ​ഴ്ച പുലർച്ചെ 1.30- ഓ​ടെ എ​ത്തി​യ ഉ​ഡു​പ്പി സ്വ​ദേ​ശി​ക​ളാ​യ ശ്രീമാ​ത, ന്യൂ ​ശ്രീ മാ​താ എ​ന്നീ ബോ​ട്ടു​ക​ളാ​ണ് ഹാ​ര്‍​ബ​റി​ല്‍ അ​ടു​ക്കാ​നാ​യി എ​ത്തി​യ​ത്. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ക​ട​ല്‍ മാ​ര്‍​ഗം ബോ​ട്ടു​ക​ളി​ല്‍ ക​ര​യി​ലെ​ത്തി​ച്ചേ​രാ​ന്‍ ഇ​ട​യു​ണ്ട​ന്ന് വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​ര​ദേ​ശ സിഐ ​എ​സ്. ഷ​രീ​ഫി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഈ ​സ​മ​യം ക​ട​ലി​ലും ഹാ​ര്‍​ബ​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഈ ​ബോ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
​എ​സ്ഐ​മാ​രാ​യ മോ​ഹ​ന്‍​കു​മാ​ര്‍. എം. ​ജി. അ​നി​ല്‍​കു​മാ​ര്‍, എ​സ്ഐ ​സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.​ ശ​ക്തി​കു​ള​ങ്ങ​ര, പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു ബോ​ട്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ബേ​പ്പൂ​ര്‍, കു​ള​ച്ച​ല്‍ ഭാ​ഗ​ത്ത് നി​ന്നെ​ത്തി​യ ബോ​ട്ടു​ക​ള്‍ ഒ​രാ​ഴ്ച​ക്ക് മു​മ്പ് പോ​ലീ​സ് പി​ടികൂ​ടി​യി​രു​ന്നു.