വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന് പു​ന​ലൂ​ർ ബി​ഷ​പ്
Saturday, April 4, 2020 11:31 PM IST
പു​ന​ലൂ​ർ: വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന് പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ അ​റി​യി​ച്ചു. കോ​വി​ഡ് - 19 ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ന്‍റെ നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.​ പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പു​ന​ലൂ​ർ രൂ​പ​താ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​നും ഇ​ട​വ​ക വി​കാ​രി ഫാ.​സാം ഷൈ​നും വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.​
ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30 നും ​പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചിനും ​ദു:​ഖവെ​ള​ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിനും ​ഉ​യ​ർ​പ്പു ഞാ​യ​ർ രാ​ത്രി 10 നും ​തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് രൂ​പ​താ പിആ​ർഒ ​റ​വ.​ഡോ. ക്രി​സ്റ്റി ജോ​സ​ഫ് അ​റി​യി​ച്ചു. ​തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ കാ​ണാ​നു​ള​ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​യ്ക്കും. www.youtube.com/watch?v=Q6uGlm9qN7o