ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 2400 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി
Saturday, April 4, 2020 11:31 PM IST
ച​വ​റ: നീ​ണ്ട​ക​ര​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ര​ണ്ടാ​യി​ര​ത്തി നാ​ന്നൂ​റ് കി​ലോ തൂ​ക്കം വ​രു​ന്ന മ​ത്സ്യം പി​ടി​കൂ​ടി. വൈ​പ്പി​നി​ൽ നി​ന്ന് ക​ണ്ടെ​യി​ന​റി​ൽ എ​ത്തി​ച്ച മ​ത്സ്യ​മാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യം ഫി​ഷ​റീ​സ്, ഫു​ഡ് സേ​ഫ്റ്റി, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​യി.കോ​സ്റ്റ​ൽ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ നി​ന്നും മ​ത്സ്യം പി​ടി​കൂ​ടി​യ​ത്.

ലോ​ക്ക്ഡൗ​ണി​ന് മു​ൻ​പ് വൈ​പ്പി​ൻ ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ച മ​ത്സ്യ​മാ​ണി​തെ​ന്ന് ക​രു​തു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി സി ​കെ റ​ഹീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം.