ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് പ​ത്ത​നാ​പു​ര​ത്തെ അ​ഗ്നി​ശ​മ​ന സേ​ന
Saturday, April 4, 2020 11:29 PM IST
പ​ത്ത​നാ​പു​രം:​ കൊ​റോ​ണ​ക്കാ​ല​ത്ത് ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് മാ​തൃ​ക​യാ​യി പ​ത്ത​നാ​പു​ര​ത്തെ അ​ഗ്നി​ശ​മ​ന സേ​ന.​ മേ​ഖ​ല​യി​ലെ ത​ല​വൂ​ര്‍, മാ​ങ്കോ​ട്, ഇ​ട​ത്ത​റ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​രു​ന്നു​ക​ളെ​ത്തി​ച്ച​ത്.​

കാ​ന്‍​സ​ര്‍, കി​ഡ്നി രോ​ഗി​ക​ള്‍​ക്കാ​ണ് ഇ​വ​ര്‍ മ​രു​ന്നെ​ത്തി​ച്ച് ന​ല്കി​യ​ത്.​ ജി​ല്ല​യി​ലോ സ​മീ​പ ജി​ല്ല​ക​ളി​ലോ ഇ​വ​ര്‍​ക്കു​ള്ള മ​രു​ന്ന് ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പോ​യി വാ​ങ്ങ​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടും പ​രി​ഗ​ണി​ച്ച് രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും പ​ത്ത​നാ​പു​ര​ത്തെ അ​ഗ്നി​ശ​മ​ന​സേ​ന​യെ ബ​ന്ധ​പ്പെ​ടു​ക​യും ഇ​വ​ര്‍ ആ​ലു​വ​യി​ല്‍ നി​ന്നും മ​രു​ന്നെ​ത്തി​ച്ച് ന​ൽകു​ക​യു​മാ​യി​രു​ന്നു.​ ത​ല​വൂ​ര്‍ ന​ടു​ത്തേ​രി തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ ജ​യ​കു​മാ​രി​യും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സേ​വ​ന​ത്തി​ല്‍ ന​ന്ദി പ​റ​യു​ക​യാ​ണ്.​ മ​രു​ന്ന് തീ​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യ​തോ​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്ക​വെ​യാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സേ​വ​ന​മ​റി​ഞ്ഞ് വെ​ള്ളി​യാ​ഴ്ച്ച ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട​ത്.