കാ​ല്‍ന​ട​യാ​യി പൊ​തി​ചോ​റ് ന​ല്‍​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Saturday, April 4, 2020 11:29 PM IST
ച​വ​റ : ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് കാ​ല്‍ ന​ട​യാ​യി അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ചോ​റ് ന​ല്‍​കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍.​

കെ.​എ​സ്. യു ​ജി​ല്ലാ സെ​ക്ര​ട്ട​റി അ​തു​ല്‍ എ​സ്. പി​യു​ടെ വീ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച നാ​ള്‍ മു​ത​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം കൂ​ടി സം​ഘ​ടി​ച്ച് അ​ടു​ക്ക​ള ഒ​രു​ക്കി ഇ​രുച​ക്രവ​ഹ​ന​ത്തി​ല്‍ ചോ​ര്‍ ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കാ​ല്‍ ന​ട​യാ​യി ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.