നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Saturday, April 4, 2020 11:29 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​മാ​യ 350 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് സി​നു​ ഭ​വ​ന​ത്തി​ൽ സു​രേ​ഷ് (55)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ പ​താ​രം സ്കൂ​ളി​ന് സ​മീ​പം ട​യ​റ് ക​ട​യും പ​ഞ്ച​റു​ക​ടയും ന​ട​ത്തി വ​രു​ന്ന ആ​ളാ​ണ് പ്ര​തി. ട​യ​റി​നു​ള്ളി​ലും ട്യൂ​ബി​നു​ള​ളി​ലു​മാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന​ത്.​ പ​താ​രം സ്കൂ​ളി​ലേ​ക്കും സ​മീ​പ സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ല​ഹ​രി വ​സ്തു​ക്ക​ൾ വി​റ്റി​രു​ന്ന​ത്.