ത​മി​ഴ്നാ​ട്ടി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു; അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോലീസ്
Saturday, April 4, 2020 11:29 PM IST
ആ​ര്യ​ങ്കാ​വ് : ത​മി​ഴ​്നാ​ട്ടി​ല്‍ കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ എ​ണ്ണം വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ച​തോ​ടെ കേ​ര​ള ത​മി​ഴ​്നാ​ട് അ​തി​ര്‍​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ല്‍ കേ​ര​ള പോ​ലീ​സ് പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി.

പോ​ലീ​സി​നൊ​പ്പം ആ​രോ​ഗ്യ​വ​കു​പ്പും റ​വ​ന്യു അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​തു​വ​ഴി എ​ത്തു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞു നി​ര്‍​ത്തി കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. ഒ​ടു​വി​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന തെ​ങ്കാ​ശി ജി​ല്ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​നം ക​ഴി​ഞ്ഞെ​ത്തി​യ കു​റ്റാ​ലം, പു​ളി​യ​ങ്കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ര്യ​ങ്കാ​വി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ ആ​ര്യ​ങ്കാ​വി​ല്‍ എ​ത്തി.

സ്ഥി​ഗ​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം പോ​ലീ​സ് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് മ​ട​ങ്ങി​യ​ത്. പ​രി​ശോ​ധ​ന​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് സ​ഹാ​യ​ത്തി​നാ​യി ആ​വ​ശ്യ​ത്തി​ന് പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള വീ​ഴ്ച​യും പാ​ടി​ല്ലെന്ന നി​ര്‍​ദേ​ശ​മാ​ണ് റൂ​റ​ല്‍ എ​സ് പി ​അ​തി​ര്‍​ത്തി​യി​ലു​ള്ള പ​രി​ശോ​ധ​ന സം​ഘ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 108 ആം​ബു​ല​ന്‍​സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.