വി​മു​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു
Thursday, April 2, 2020 10:18 PM IST
പ്രദീപ് ചാത്തന്നൂർ
ചാ​ത്ത​ന്നൂ​ർ: ബാ​റു​ക​ളും വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളും അ​ട​ച്ച​തോ​ടെ ല​ഹ​രി വി​മു​ക്ത ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. എ​ക്സൈ​സി​ന്‍റെ ല​ഹ​രി​മോ​ച​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​യ നെ​ടു​ങ്ങോ​ലം ഗ​വ. രാ​മ​റാ​വു ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ പ​ത്ത് കി​ട​ക്ക​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കും. ജി​ല്ല​യി​ൽ ആ​റ് താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ബ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങും. എ​ക്സൈ​സ് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. അ​നു​മ​തി കി​ട്ടു​ന്ന മു​റ​യ്ക്ക് സ​ബ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങും.
നെ​ടു​ങ്ങോ​ലം ഗ​വ. രാ​മ​റാ​വു ആ​ശു​പ​ത്രി​യി​ലെ വി​മു​ക്തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ഇ​പ്പോ​ൾ 10 കി​ട​ക്ക​ക​ളാ​ണു​ള്ള​ത്. ഒ​രു ഡോ​ക്ട​റും കൗ​ൺ​സി​ല​റും ര​ണ്ട് ന​ഴ്സ് മാ​രു മാ​ന്നു​ള്ള​ത്. ഇ​വ​രു​ടെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല​വു​ക​ൾ എ​ക്സൈ​സാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.​ഇ​വി​ടെ ആ​യി​ര​ത്തോ​ളം ഒ​പി വി​ഭാ​ഗം രോ​ഗി​ക​ളു​മു​ണ്ട്. ഇ​വ​രു​മാ​യി നി​ര​ന്ത​രം വി​മു​ക്കി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്നു​ണ്ട്. ഇ​നി പ​ത്ത് കി​ട​ക്ക​ക്കു​ടി സ​ജ്ജ​മാ​ക്കി സൗ​ക​ര്യം ഇ​ര​ട്ടി​പ്പി​ക്കും. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ൽ കു​ള​ക്ക​ട, പു​ന​ലൂ​ർ താ​ലൂ​ക്കി​ൽ ക​ട​മാ​ൻ കോ​ട്, കൊ​ല്ലം താ​ലൂ​ക്കി​ൽ കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ബ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​ൻ ആ​ശു​പ​ത്രി​ക​ളു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം, ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നീ താ​ലൂ​ക്കു​ക​ളി​ലും സ​ബ് സെ​ന്‍റ​ർ ആ​രം​ഭി​ക്കും.​സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​വ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എ​ക്സൈ​സ് അ​സി​സ്റ്റ​ൻ​റ് ക​മ്മീ​ഷ​ണ​ർ ജെ.​താ​ജു​ദീ​ൻ കു​ട്ടി പ​റ​ഞ്ഞു.
കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​രു ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ചാ​ത്ത​ന്നൂ​രി​ൽ ശ്രീ​നി​കേ​ത​ൻ ല​ഹ​രി​വി മു​ക്ത ചി​കി​ത്സാ കേ​ന്ദ്രം. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ല​ഹ​രി​വി​മോ​ച​ന ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ​ത്ത് കി​ട​ക്ക​ക​ളി​ലും ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രാ​ണ്. പു​തു​താ​യി എ​ത്തു​ന്ന​വ​രെ ഒ​പി വി​ഭാ​ഗ​മാ​ക്കി​യാ​ണ് ചി​കി​ത്സ.
മാ​ന​സി​കാ​രോ​ഗ്യ കൗ​ൺ​സ​ലിം​ഗി​ന് ജി​ല്ല​യി​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും (സി​എ​ച്ച്സി) പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും (പി​എ​ച്ച്സി.) ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ല്കി​യി​ട്ടു​ണ്ട്. ഓ​രോ കാ​ൾ സെ​ൻ​റ​റു​ക​ളു​ടെ ന​മ്പ​രു​ക​ളും ഡോ​ക്ട​ർ​മാ​രു​ടെ പേ​രും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​വ​രെ കി​ട​ത്തി ചി​കി​ത്സി​യ്ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഒ​പി വി​ഭാ​ഗ​മാ​ക്കി​യാ​ണ് ചി​കി​ത്സ ന​ല്കു​ന്ന​തെ​ന്നും ശ്രീ​നി കേ​ത​ൻ ല​ഹ​രി​മോ​ച​ന ചി​കി​ത്സാ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​എ​ൻ.​ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മ​ദ്യം കി​ട്ടാ​ത്ത​ത് കൊ​ണ്ട് ആ​രും മ​രി​ക്കി​ല്ലെ​ന്നും തോ​ന്ന​ലു​ക​ൾ എ​ന്ന മാ​ന​സി​ക രോ​ഗ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ക്രൂ​ര പ്ര​വൃ​ത്തി​ക​ളി​ലേ​ക്കും ന​യി​ക്കു​ന്ന​തെ​ന്നും ഡോ.​എ​ൻ.​ര​വീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.