നീ​ണ്ട​ക​ര​യി​ൽ നി​ന്നും 100 ലി​റ്റ​ർ കോ​ട പി​ടി​ച്ചു
Thursday, April 2, 2020 10:18 PM IST
ച​വ​റ: ചാ​രാ​യം വാ​റ്റാ​നാ​യി ക​രു​തി​യി​രു​ന്ന കോ​ട നീ​ണ്ട​ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​റി​ന്‍റെ​യും ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് പ്ര​താ​പി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം​തോ​പ്പി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 100 ലി​റ്റ​ർ കോ​ട ക​ണ്ടെ​ടു​ത്ത​ത്.
നീ​ലേ​ശ്വ​രം തോ​പ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ളെ നൂ​റ് ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ചു​വ​ച്ച കു​റ്റ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത് കേ​സെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ മാ​രോ​ടൊ​പ്പം ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​രേ​ഷ് കു​മാ​റും സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നീ​ഷ്, അ​ജ​യ​ഘോ​ഷ്, ജി​നു ത​ങ്ക​ച്ച​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ആ​ര്യ​ങ്കാ​വി​ൽ ബോ​ഡ​ർ മീ​റ്റിം​ഗ് ഇ​ന്ന്

പു​ന​ലൂ​ർ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ആ​ര്യ​ങ്കാ​വി​ൽ മ​ന്ത്രി കെ ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ബോ​ഡ​ർ മീ​റ്റിം​ഗ് ചേ​രും.
പാ​ല​രു​വി ജം​ഗ്ഷ​നി​ലെ ഹോ​ട്ട​ൽ ആ​രാ​മം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ണ് ബോ​ഡ​ർ​മാ​റ്റിം​ഗ് ന​ട​ക്കു​ക. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ര്യ​ങ്കാ​വ് വ​ഴി കേ​ര​ത്തി​ലേ​ക്കു​ള്ള ച​ര​ക്ക് നീ​ക്കം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു വി​ല​യി​രു​ത്താ​നാ​ണ് ബോ​ർ​ഡ​ർ മീ​റ്റിം​ഗ്‌ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പു​ന​ലൂ​ർ ആ​ർ ഡി ​ഒ ബി. ​ശ​ശി​കു​മാ​റി​ന് പു​റ​മെ പോ​ലീ​സ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ, ആ​രോ​ഗ്യം തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.