വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ കേ​സ്
Thursday, April 2, 2020 10:18 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കാ​തെ വ്യാ​പാ​രം ന​ട​ത്തി​യ മൂ​ന്നു വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ റൂ​റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​മ്പ​ല​ത്ത് സി​യോ​ൺ മാ​ർ​ജി​ൻ ഫ്രീ​മാ​ർ​ക്ക​റ്റ് ന​ട​ത്തി വ​രു​ന്ന മൈ​ലം പ​ള്ളി​ക്ക​ൽ ഈ​സ്റ്റ് വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ (54) കു​ള​ത്തൂ​പ്പു​ഴ ജം​ഗ്ഷ​നി​ൽ വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന തി​ങ്ക​ൾ ക​രി​ക്കം സാം​ന​ഗ​റി​ൽ തെ​മ്മ​യി​ൽ വീ​ട്ടി​ൽ റി​ഷാ​ദ് (32) ശാ​സ്താം​കോ​ട്ട പാ​റ​യി​ൽ മു​ക്കി​ൽ സ്റ്റേ​ഷ​ന​റി വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന പ​ന​പ്പെ​ട്ടി സാ​രം​ഗി​ൽ രാ​ജീ​വ് (50) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് എ​സ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റീ​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും അ​ന്യാ​യ വി​ല ഈ​ടാ​ക്ക​രു​തെ​ന്നും റൂ​റ​ൽ ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കാ​നും പോ​ലീ​സ് ഇ​ട​പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളി​ലേ​ക്കു​കു നീ​ങ്ങി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് റൂ​റ​ൽ എ​സ്.​പി.​ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.