റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ അ​രി എ​ത്തി​യി​ല്ല; നാ​ട്ടു​കാ​ര്‍ അ​മ​ര്‍​ഷ​ത്തി​ല്‍
Thursday, April 2, 2020 10:18 PM IST
തേ​വ​ല​ക്ക​ര : കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ൾ പ​ല റേ​ഷ​ന്‍ ക​ട​ക​ളി​ലും എ​ത്തി​യി​ല്ല.
ഇ​ത് നാ​ട്ടു​കാ​രു​ടെ ഇ​ട​യി​ല്‍ അ​മ​ര്‍​ഷ​ത്തി​ന് കാ​ര​ണ​മാ​യി. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​രി​ലെ​യും തേ​വ​ല​ക്ക​ര​യി​ലും പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന റേ​ഷ​ന്‍ ക​ട​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ റേ​ഷ​ന്‍ വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍​ക്ക് നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. അ​രി​ന​ല്ലൂ​രി​ലെ എ​ന്‍​പ​ത്തി​യേ​ഴ്, കോ​ട്ടൂ​ര്‍ മു​ക്കി​ലെ 93- എ​ന്നീ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് കൊ​ടു​ക്കാ​ന്‍ അ​രി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.
നീ​ക്കി​യി​രി​പ്പ് റേ​ഷ​നാ​ണ് പ​ല​യി​ട​ത്തും ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​ദേ​ശ​ത്തെ മി​ക്ക റേ​ഷ​ന്‍ ക​ട​ക​ളി​ലും സ്ഥി​തി ഇ​താ​ണ് എ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​രി​ന​ല്ലൂ​ര്‍ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ്‌​മോ​നും തേ​വ​ല​ക്ക​ര യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ് കോ​യി​വി​ള​യും ആ​രോ​പി​ച്ചു.
അ​ഞ്ച​ലി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​യി​രു​ന്നു റേ​ഷ​ൻ​ക​ട​ക​ളി​ൽ രാ​വി​ലെ എ​ത്തി​യ​വ​ർ വെ​റു​കൈ​യോ​ടെ മ​ട​ങ്ങി. സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ നി​ന്നും റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ് വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്ന് ക​ട​യു​ട​മ​ക​ൾ പ​റ​ഞ്ഞു.