വി​ല​ക്ക് ലം​ഘി​ച്ച് വീ​ട്ടി​ൽ പി​റ​ന്നാ​ളാ​ഘോ​ഷം; അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ചു
Thursday, April 2, 2020 10:18 PM IST
ശാ​സ്താം​കോ​ട്ട: ലോ​ക്ക്ഡൗ​ൺ നി​ല​നി​ൽ​ക്കെ ആ​ളി​നെ​ക്കൂ​ട്ടി വീ​ട്ടി​ൽ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി​യ​ത് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം.
ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് അ​ശ്വ​തി മു​ക്കി​ന് സ​മീ​പം ഫൈ​സ​ൽ നി​വാ​സി​ൽ സി​ദ്ധി​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് പി​റ​ന്നാ​ളാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. വീ​ട്ടി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഘ​ടി​ച്ച​ത് അ​റി​ഞ്ഞെ​ത്തി​യ ശൂ​ര​നാ​ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​രാ​ജ്, ജൂ​നി​യ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ദ്ധി​ഖി​ന്‍റെ മ​ക്ക​ളാ​യ ഫൈ​സ​ൽ (30), അ​ഫ്സ​ൽ(28), ഫൈ​സ​ലി​ന്‍റെ ഭാ​ര്യാ​പി​താ​വും പ​ത്ത​നം​തി​ട്ട കു​മ്പ​ഴ സ്വ​ദേ​ശി​യു​മാ​യ ഷ​റ​ഫു​ദീ​ൻ (49) എ​ന്നി​വ​രെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. സി​ദ്ധി​ഖി​ന്‍റെ വീ​ട്ടി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത് അ​റി​ഞ്ഞെ​ത്തി​യ​താ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ.
വി​വ​രം തി​ര​ക്കു​ന്ന​തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും മൂ​വ​രും ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​ത്തേ​ക്ക് പോ​കാ​തി​രി​ക്കാ​നാ​യി ഗേ​റ്റ് പൂ​ട്ടി​യി​ട്ട ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.
ഇ​തി​നി​ടെ സു​നി​ൽ രാ​ജ് ഫോ​ണി​ൽ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യാ​ണ് ഗേ​റ്റ് തു​റ​ന്ന് ഉ​ദ്യോ​സ്ഥ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും മൂ​ന്ന് പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ അ​തി​ക്ര​മം കാ​ണി​ച്ചെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​യി വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും മു​റ്റ​ത്ത് കി​ട​ന്ന കാ​റി​ന്‍റെ ചി​ല്ലും പ്ര​തി​ക​ൾ ത​ന്നെ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.
കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് അ​തീ​വ ജാ​ഗ്ര​താ പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും ഷ​റ​ഫു​ദീ​നും സം​ഘ​വും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ഭ​ര​ണി​ക്കാ​വി​ലെ വീ​ട്ടി​ൽ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​യ​ത്. കു​മ്പ​ഴ​യി​ൽ നി​ന്നും ഇ​ത്ര ദൂ​രം വാ​ഹ​ന​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന മ​റി​ക​ട​ന്ന് മ​റ്റൊ​രു ജി​ല്ല​യി​ലെ​ത്തി​യ​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​യാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നി​ടെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കും ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ രം​ഗ​ത്ത് വ​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.
ശാ​സ്താം​കോ​ട്ട ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ രാ​ജ്, ജെ​എ​ച്ച് ഐ ​ഷി​ബു എ​ന്നി​വ​രെ കോ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ട​യി​ൽ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക​ട്ട​റി വി​നോ​ദ് ബാ​ഹു​ലേ​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ​വി​ത്രേ​ശ്വ​രം ര​വി​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ലി സു​ര​ക്ഷ ഉ​റ​പ്പ്
വ​രു​ത്ത​ണ​മെ​ന്ന്

ശാ​സ്താം​കോ​ട്ട : കോ​വി​ഡ് 19 നെ ​ചെ​റു​ക്കാ​ൻ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ ശാ​സ്താം​കോ​ട്ട​യി​ൽ ആ​ക്ര​മി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ടി​ന് വേ​ണ്ടി അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യി അ​ക്ര​മ​ത്തി​നി​ര​യാ​യി മാ​റു​ന്ന​ത് .
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള എ​ൻ​ജിഒ ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ശ​ർ​മ്മി​ള, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​ത്തി​യി​ൽ സ​മീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​സ്.​വി​നോ​ദ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കാ​ട്ടു​വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ .​ഷ​ബീ​ർ മു​ഹ​മ്മ​ദ്, ആ​ർ. ധ​നോ​ജ്‌​കു​മാ​ർ, ക​രീ​ലി​ൽ ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.