ആ​യി​ര​ത്തി​ല​ധി​കം പൊ​തു സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ഫ​യ​ർ​ഫോ​ഴ്സ്
Thursday, April 2, 2020 10:18 PM IST
കൊ​ല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം പൊ​തു​സ്ഥ​ല​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി ഫ​യ​ർ​ഫോ​ഴ്സ് മാ​തൃ​ക​യാ​യി.

ജി​ല്ല​യി​ലെ 11 അ​ഗ്നി ര​ക്ഷാ നി​ല​യ​ങ്ങ​ളും ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​ഹാ​യ​ത്തി​ന് സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

ആ​ശു​പ​ത്രി​ക​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ, നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ, എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ൾ, എ​ടി​എം സെന്‍റ​റു​ക​ൾ, ബാ​ങ്കു​ക​ൾ, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ൽ ഉ​ൾ​പ്പെ​ടും.

കോ​വി​ഡ് ബാ​ധി​ത​ൻ പ്രാ​ക്കു​ളം സ്വ​ദേ​ശി​യു​ടെ വീ​ടും പ​രി​സ​ര​വും സ​മീ​പ​ത്തെ വീ​ടു​ക​ളും അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ത​ൻ സ​ന്ദ​ർ​ശി​ച്ച തൃ​ക്ക​രു​വ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് അ​ക​വും പു​റ​വും ഇ​ന്ന​ലെ​യും കൊ​ല്ല​ത്ത് നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം അ​ണു​വി​മു​ക്ത​മാ​ക്കി.

ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റ് വ​ഴി ക​ട​ന്നു പോ​യ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ച​ര​ക്ക് ലോ​റി​ക​ളും പു​ന​ലൂ​ർ, ക​ട​യ്ക്ക​ൽ നി​ല​യ​ങ്ങ​ൾ ചേ​ർ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കി. കൊ​ല്ല​ത്തെ ആം​ബു​ല​ൻ​സു​ക​ൾ ആ​ശ്രാ​മം മൈ​താ​നി​യി​ൽ എ​ത്തി​ച്ച് അ​ണു​നാ​ശി​നി ത​ളി​ച്ച് ശു​ചീ​ക​രി​ച്ചു.

ഹാം ​റേ​ഡി​യോ വ​യ​ർ​ല​സ് ക​മ്യൂ​ണി​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചും പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്, പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, കോ​വി​ഡ്- 19 വാ​ർ റൂം ​ഇ​വി​ട​ങ്ങ​ളി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കും ഫ​യ​ർ​ഫോ​ഴ്സ് സ​ഹാ​യം ന​ൽ​കും. രോ​ഗി​ക​ൾ​ക്ക് അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ വാ​ഹ​ന​വും ഭ​ക്ഷ​ണ​വും എ​ത്തി​ക്കും. ഇ​തി​നാ​യി എ​ല്ലാ ആ​സ്ഥാ​ന​ത്ത് ക​ൺ​ട്രോ​ൾ റൂ​മും തു​റ​ന്നി​ട്ടു​ണ്ട്‌.