ചൂ​ര്‍​ണ കി​റ്റ് ന​ല്‍​കി ആ​യു​ര്‍​വേ​ദ ഔ​ഷ​ധ​ശാ​ല
Wednesday, April 1, 2020 10:17 PM IST
ച​വ​റ: കൊ​റോ​ണ വ്യാ​പ​ന​ത്തി​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി അ​ന്ത​രീ​ക്ഷ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി ച​വ​റ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഔ​ഷ​ധ​ശാ​ല ധൂ​മ ചൂ​ര്‍​ണ​വും വെ​ള​ളം തി​ള​പ്പി​ച്ച് കു​ടി​ക്കു​ന്ന​തി​നു​ള​ള ചൂ​ര്‍​ണ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
റൂ​റ​ൽ പ്ര​സ് ക്ല​ബ് ച​വ​റ യു​ടെ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ലും സെ​ക്ര​ട്ട​റി അ​നൂ​പ് ഷാ​ഹു​ലും ചേ​ർ​ന്ന് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ര​തീ​ഷ് കു​മാ​റി​ൽ നി​ന്നും കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ട്ര​ഷ​റ​ർ ബി​ജു പ​ന​യ്ക്കാ​ത്ത​റ , ഫാ​ര്‍​മി​സി​സ്റ്റ് കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ച​വ​റ റൂ​റ​ൽ പ്ര​സ് ക്ല​ബും കൊ​റോ​ണ പ്ര​തി​രോ​ധ കി​റ്റു​ക​ൾ അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി.