നി​രീ​ക്ഷ​ണ​ത്തി​ൽ 16778 പേ​ർ
Wednesday, April 1, 2020 10:14 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്. ഇ​ന്ന​ലെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 16778 ആ​ണ്. ഇ​തി​ൽ 16661 പേ​ർ വീ​ടു​ക​ളി​ൽ ആ​ണ്.
ഇ​ന്ന​ലെ 612 പേ​രു​ടെ ക്വാ​റ​ന്‍റ​യി​ൻ ക​ഴി​ഞ്ഞു. ഇ​തു​വ​രെ നി​രീ​ക്ഷ​ണം ക​ഴി​ഞ്ഞ​വ​രു​ടെ എ​ണ്ണം 1568 ആ​യി. പു​തു​താ​യി 43 പേ​രെ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു പേ​ർ ആ​ശു​പ​ത്രി​യി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ആ​കെ 17 പേ​ർ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്.
അ​യ​ച്ച 793 സാ​മ്പി​ളു​ക​ളി​ൽ 724 നെ​ഗ​റ്റീ​വ് ആ​ണ്. 66 ഫ​ലം വ​രാ​നു​ണ്ട്. പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ന്ന​ലെ ഇ​ല്ല എ​ന്ന​ത് ആ​ശ്വാ​സ​മാ​യി.
ത​ബ് ലീ​ഗ് പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ൽ നി​ന്ന് പ​ങ്കെ​ടു​ത്ത 11 പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നാ​ട്ടി​ൽ തി​രി​കെ എ​ത്തി​യ എട്ട് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. മൂ​ന്ന് പേ​ർ തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല.
ലോ​ക്ക് ​ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച​തി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​ലീ​സ്.​ പെ​ൻ​ഷ​ൻ വി​ത​ര​ണം , സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കു​ക​ൾ, റേ​ഷ​ൻ ക​ട​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാകു​ന്ന തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് ഉ​റ​പ്പാ​ക്കു​ക​യും ക്യൂ ​സി​സ്റ്റ​വും ടോ​ക്ക​ണ്‍ സം​വി​ധാ​ന​വും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു.​ ഇ​ട​റോ​ഡു​ക​ളി​ൽ​ക്കൂ​ടി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ട​റോ​ഡു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു.
ഇന്നലെ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യ 260 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും 194 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 260 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. കഴിഞ്ഞ 24 മു​ത​ൽ 31 വ​രെ 1544 കേ​സു​ക​ളാ​ണ് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​യ​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ​ഈ കേ​സു​ക​ളി​ൽ 1201 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും 1559 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.​നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കാ​യി നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് -19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കി കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ്.
റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച ഉ​ട​ന്‍ ത​ന്നെ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലെ കു​ന്ന​ത്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍ കൊ​ല്ലം എ​ന്നീ താ​ലൂ​ക്കു​ക​ളി​ലെ സ​പ്ലെെ ഓ​ഫീ​സ് പരിധിയിലെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ റേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് തി​ര​ക്കു​ള​ള ക​ട​ക​ളി​ല്‍ ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം ഏ​ര്‍​പ്പെ​ടു​ത്തി ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ല്‍ താ​ഴെ ആ​ളു​ക​ളെ വ​രി​യാ​യി ക്ര​മ​പ്പെ​ടു​ത്തി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ന്‍ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
വി​ല​ക്കു​ക​ള്‍ ലം​ഘി​ച്ച് പൊ​തു​നി​ര​ത്തി​ല്‍ ക​റ​ങ്ങി ന​ട​ന്ന​വ​ര്‍​ക്കെ​തി​രെ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 154 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 154 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 128 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.
കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നും ഇ​പ്പോ​ള്‍ ന​ല്‍​കി​വ​രു​ന്ന അ​വ​ശ്യ​സ​ര്‍​വീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​സു​ക​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ഹ​ന​പാ​സു​ക​ളും നി​ര്‍​ത്തി​വ​ക്കാ​നും ഇ​നി മു​ത​ല്‍ പാ​സ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ കേ​ര​ള പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലാ​യ https://pass. bsafe.kerala.gov.in വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ത​ന്നെ ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ല്‍ നി​ന്നും പാ​സു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​താണെന്ന് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
പു​ന​ലൂ​ർ: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് വീ​ണ്ടും ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​റ​ങ്ങി. പോ​ലീ​സ് വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് നി​യ​ന്ത്രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​നി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്.​ന​ഗ​ര​ത്തി​ൽ ക​റ​ങ്ങാ​നി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് തി​രി​ച്ചു​വി​ട്ടു. അ​ത്യാ​വ​ശ്യ​ക്കാ​രെ മാ​ത്ര​മാ​ണ് പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്.
ചി​ല റേ​ഷ​ൻ​ക​ട​ക​ളി​ൽ കാ​ർ​ഡു​ട​മ​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​തും പോ​ലീ​സ് നി​യ​ന്ത്രി​ച്ചു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ അ​നു​വ​ദി​ച്ച​ത്. മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ പ​ല​യി​ട​ത്തും വ്യാ​ജ​വാ​റ്റും തു​ട​ങ്ങി​യി​ട്ടു​ണ്ട്‌. ഇ​തും പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.