മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് സ​ഹാ​യം
Wednesday, April 1, 2020 10:14 PM IST
കൊ​ല്ലം: ലോ​ക്ക് ഡൗ​ൺ വേ​ള​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി ഫ​യ​ർ​ഫോ​ഴ്സ് രം​ഗ​ത്ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്ന്, യാ​ത്രാ സൗ​ക​ര്യം എ​ന്നി​വ അ​ഗ്നി​ശ​മ​ന സേ​ന ഉ​റ​പ്പാ​ക്കും.
ഇ​തി​നുവേ​ണ്ടി ജി​ല്ലാ ആ​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ എ​വി​ടെ നി​ന്നും ക​ൺ​ട്രോ​ൾ റൂ​മി​ൽ ബ​ന്ധ​പ്പെ​ടാം. ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​ർ 101 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ മ​തി.
മ​റ്റു​ള്ള​വ​ർ 0474 2746200 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഫോ​ഴ്സ് ജി​ല്ലാ മേ​ധാ​വി കെ.​ഹ​രി​കു​മാ​ർ അ​റി​യി​ച്ചു.