ജാ​ഗ്ര​താ സ​മി​തി​ക​ൾ സ​ജീ​വ​മാ​യി
Wednesday, April 1, 2020 10:14 PM IST
ചാ​ത്ത​ന്നൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച വാ​ർ​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ൾ സ​ജീ​വ​മാ​യി.
പ​ത്തം​ഗ​ങ്ങ​ൾ വീ​ത​മു​ള്ള ജാ​ഗ്ര​താ സ​മി​തി​ക​ൾ, ഓ​രോ വാ​ർ​ഡാ​യും പ​ത്ത് മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം. ഒ​രു മേ​ഖ​ല​യ്ക്ക് ഒ​രു വാ​ള​ന്‍റി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 30 വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യാ​ണ്. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പേ​രാ​ണ് ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 800 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 1500 ഓ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ 167 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്നു​ണ്ട്.
അ​ടു​ത്ത ര​ണ്ടാ​ഴ്ച അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. സ​മൂ​ഹ വ്യാ​പ​നം സം​ഭ​വി​ക്കാ​നും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ച​റി​യാ​നും ക​ഴി​യു​ന്ന ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്.

‌സു​ര​ക്ഷാ മ​നാ​ദ​ണ്ഡ​ത്തോ​ടെ റേ​ഷ​ന്‍ വി​ത​ര​ണം

ച​വ​റ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ല്ലാ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും സ്വീ​ക​രി​ച്ചാ​ണ് സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തി​യ​ത്. ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്‍​പ​ത് മു​ത​ലാ​യി​രു​ന്നു വി​ത​ര​ണം എ​ങ്കി​ലും ചി​ല റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ട്ട് മു​ത​ല്‍ ത​ന്നെ ചി​ല​രെ​ത്തി​ച്ചേ​ര്‍​ന്നു. കൊ​റോ​ണ​ക്കെ​തി​രെ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ രേ​ഖ​ക​ളും പ​തി​പ്പി​ച്ചി​രു​ന്നു.