അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​രു​ത​ലു​മാ​യി എം​എ​ല്‍​എ
Wednesday, April 1, 2020 10:14 PM IST
പ​ത്ത​നാ​പു​രം: കോ​വി​ഡ് കാ​ല​ത്ത് ന​ഗ​ര​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​രു​ത​ലു​മാ​യി കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.
വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളെ​ത്തി​ച്ച​ത്.​പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി, ത​ല​വൂ​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും, പ​ച്ച​ക്ക​റി​യു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ എ​ത്തി​ച്ചു​ന​ല്‍​കി​യ​ത്. കൊ​റോ​ണ ബാ​ധ​യെ തു​ട​ര്‍​ന്ന് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മി​ക്ക​വ​രും ക്യാ​മ്പു​ക​ളി​ല്‍ ത​ന്നെ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കി​റ്റു​ക​ളെ​ത്തി​ച്ച​ത്.