നി​സാ​മു​ദീ​ൻ സ​മ്മേ​ള​നം; നാ​ട്ടി​ലെ​ത്തി​യ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Wednesday, April 1, 2020 10:14 PM IST
പുനലൂർ: ഫെ​ബ്രു​വ​രി​യി​ൽ നി​സാ​മു​ദീ​ൻ സ​മ്മേ​ള​ന സ്ഥ​ല​ത്ത് എ​ത്തു​ക​യും തു​ട​ർ​ന്ന് മും​ബൈ​യി​ൽ താ​മ​സി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച നാ​ട്ടി​ലെ​ത്തി​യ പു​ന​ലൂ​ർ വാ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളി​ൽ ഭാ​ര്യ​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചൊ​വാ​ഴ്ച തൊ​ണ്ട​യ്ക്ക് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി സ്ര​വ സാം​പി​ൾ പ​രി​രോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ബോ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോം ​ക്വാ​റൈ​ൻ​റി​നി​ലെ​ക്ക് അ​യ​ച്ചു.