ജി​ല്ല​യി​ല്‍ 15 കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റ​റു​ക​ള്‍
Tuesday, March 31, 2020 10:15 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 അ​ടി​യ​ന്തി​ര പ​രി​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ 15 ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. ജി​ല്ല​യി​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ സ​മൂ​ഹ വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നും മെ​ച്ച​പ്പെ​ട്ട പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കാ​നു​മാ​യി​ട്ടാ​ണ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെന്‍റ് സെ​ന്‍റര്‍ ആ​രം​ഭി​ക്കു​ന്ന​ത്. 25 ല്‍ ​കു​റ​യാ​ത്ത കി​ട​ക്ക​ക​ള്‍ ഉ​ള്ള ഇ​വി​ടെ പ്ര​ത്യേ​ക​മാ​യി എ​ട്ടു വീ​തം ഡോ​ക്ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​രെ നി​യ​മി​ക്കും. എ​ട്ട് റൊ​ട്ടേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും.
ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍
1. ക​രു​നാ​ഗ​പ്പ​ള്ളി വ​ലി​യ​ത്ത് ഹോ​സ്പി​റ്റ​ല്‍, 2. കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ല്‍, 3. ടി​കെഎം ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​സ്റ്റ​ല്‍, 4. വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്ളവ​ര്‍ ആ​ശു​പ​ത്രി, 5. കൊ​ല്ലം കാ​ര്‍​ത്തി​ക ഹോ​ട്ട​ല്‍, 6. ഓ​ച്ചി​റ ഓം​കാ​ര സ​ത്രം, 7. കൊ​ല്ലം സു​ദ​ര്‍​ശ​ന ഹോ​ട്ട​ല്‍, 9. പെ​രു​മ്പു​ഴ അ​സീ​സി അ​റ്റോ​ണ്‍​മെന്‍റ് ഹോ​സ്പി​റ്റ​ല്‍, 10. കു​ണ്ട​റ എ​ല്‍എം​എ​സ് ഹോ​സ്പി​റ്റ​ല്‍, 11. കൊ​ല്ലം സേ​വ്യേ​ഴ്‌​സ് റെ​സി​ഡ​ന്‍​സി ഹോ​ട്ട​ല്‍, 12. ആ​ശ്രാ​മം ടാ​മ​റി​ന്‍​ഡ് ഹോ​ട്ട​ല്‍, 13. ക്ലാ​പ്പ​ന അ​മൃ​ത എ​ഞ്ചി​നീ​യ​റിം​ഗ് ഹോസ്റ്റൽ, 14. വാ​ള​കം മെ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍, 15. ക​രു​നാ​ഗ​പ്പ​ള്ളി ഗ്രാ​ന്‍റ് മ​സ്‌​ക്ക​റ്റ് സെ​ന്‍റ​ര്‍.