കു​ണ്ട​റ​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സ​ജീ​വം
Tuesday, March 31, 2020 10:15 PM IST
ഹെ​ൻ​റി ജോ​ൺ ക​ല്ല​ട

കു​ണ്ട​റ: കു​ണ്ട​റ മേ​ഖ​ല​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സ​ജീ​വം. പ​ട്ടി​ണി​ക്കാ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി എ​ത്തി​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും. എ​ല്ലാ മേ​ഖ​ല​യും നി​ശ്ച​ല​മാ​യ​തോ​ടെ പ​ട്ടി​ണി​യി​ലാ​യ പാ​വ​പ്പെ​ട്ട​വ​രു​ടെ മു​ന്നി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യെ​ന്ന ദൗ​ത്യ​മേ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ പ​ണ്ടെ​ങ്ങു​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ സ​ജീ​വ​മാ​യി മു​ന്പ​ന്തി​യി​ലു​ണ്ട്.
ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളും വി​ശ​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ഭ​ക്ഷ​ണം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ്. ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​യി​ക്ക​ഴി​ഞ്ഞു. ഈ ​മ​ഹാ​മാ​രി​യെ ത​ട​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ ഒ​രു​പ​ടി മു​ന്നി​ലാ​ണ് കു​ണ്ട​റ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ.
മ​ൺ​ട്രോ​തു​രു​ത്ത്, കി​ഴ​ക്കേ​ക​ല്ല​ട, പേ​ര​യം, കു​ണ്ട​റ, ഇ​ള​ന്പ​ള്ളൂ​ർ, കൊ​റ്റ​ങ്ക​ര, പെ​രി​നാ​ട്, പ​ന​യം പ​ഞ്ചാ​യ​ത്തു​ക​ൾ അ​ഭൂ​ത​പൂ​ർ​വ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഓ​രോ വാ​ർ​ഡി​ലും ഇ​രു​പ​ത് മു​ത​ൽ അ​ന്പ​തു​വ​രെ പൊ​തി​ക​ളാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​രു​പ​തും ഇ​രു​പ​ത്തി​യൊ​ന്നും വാ​ർ​ഡു​ക​ൾ വീ​ത​മു​ള്ള പെ​രി​നാ​ട്, ഇ​ള​ന്പ​ള്ളൂ​ർ, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ മാ​തൃ​കാ​പ​ര​മാ​യ ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​ക്കാ​ർ ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്ത് കാ​ന്‍റീ​നി​ലും ഇ​ള​ന്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സ​മി​തി എം​എം​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. 400ല​ധി​കം പൊ​തി​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​കൂ‌​ടി ഭ​ക്ഷ​ണ​വും ആ​വാ​സ​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കേ​ണ്ട ഭാ​രി​ച്ച ചു​മ​ത​ല പെ​രി​നാ​ട്, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.
കു​ണ്ട​റ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​ട്ടി​ണി​ക്കാ​രോ​ടു​ള്ള സ​ഹ​വാ​സ​ത്തി​ലും നി​സ​ഹാ​യ​രു​ടെ വി​ശ​പ്പ​ട‌​ക്കാ​നു​ള്ള ക​ഠി​ന പ്ര‍​യ​ത്ന​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രാ​യ നൂ​റു​ക​ണ​ക്കി​ന് യു​വ​തീ​യു​വാ​ക്ക​ളു​ടെ ധീ​ര​മാ​യ മു​ന്നേ​റ്റ​ത്തെ പ്ര​ശം​സി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.