മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അന്പത് ല​ക്ഷം ന​ൽ​കും
Tuesday, March 31, 2020 10:14 PM IST
കൊല്ലം: കോ​വി​ഡ് 19ന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യമ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ഇ​തി​ന് പു​റ​മെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യ​വും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ള​വും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി അ​റി​യി​ച്ചു.​
കൂ​ടാ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലും റ​സി​ഡ​ൻ​ഷ്യ​ൽ സേ​വ​ന​മ​നു​ഷ്‌​ടി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​ക്കി ആ​രം​ഭി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.