പ്ര​തി​സ​ന്ധി​​യി​ല്‍ തു​ണ​യാ​യി എം​എ​ല്‍​എ
Tuesday, March 31, 2020 10:14 PM IST
പ​ത്ത​നാ​പു​രം:​ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍ നേ​രി​ട്ട പ്ര​തി​സ​ന്ധി​യി​യി​ല്‍ തു​ണ​യാ​യി കെ.​ബി.ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ.​ ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന അ​ന്തേ​വാ​സി​ക​ളു​ടെ ആ​ഹാ​ര​വും മ​രു​ന്നു​മു​ള്‍​പ്പെ​ടെ​യു​ള്ള നി​ത്യേ​ന​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ പോ​ലും പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ദീ​പി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.​ കോ​വി​ഡ് 19 മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വ് നി​ല​ച്ച പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍, വി​ള​ക്കു​ടി സ്നേ​ഹ​തീ​രം എ​ന്നീ അ​ഭ​യ കേ​ന്ദ്ര​ങ്ങ​ള​ള്‍​ക്കാ​ണ് കെ.​ബി.ഗ​ണേ​ഷ്‌​കു​മാ​റിന്‍റെ സ​ഹാ​യ​ഹ​സ്തം ആ​ശ്വാ​സ​മാ​യ​ത്.

അ​രി, പ​ല​വ്യ​ഞ്ജ​നം, പ​ഴം, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് എം​എ​ല്‍​എ​യും സം​ഘ​വും ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ആ​ശ്ര​യ​മ​റ്റ​വ​രെ പ​രി​പാ​ലി​ക്കു​ന്ന ഗാ​ന്ധി​ഭ​വ​നെ​യും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന സ്നേ​ഹ​തീ​ര​ത്തെ​യും ഏ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന്‍റെയും നി​യ​മ​പാ​ല​ക​രു​ടെ​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​ക്ഷ​രം​പ്ര​തി പാ​ലി​ച്ച് കോ​വി​ഡ് 19നെ ​തു​ര​ത്താ​ന്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. 1300ലേ​റെ അ​ന്തേ​വാ​സി​ക​ളും 200 സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്ള ഗാ​ന്ധി​ഭ​വ​നും ആ​യി​ര​ത്തോ​ളം അ​ന്തേ​വാ​സി​ക​ളു​ള്ള സ്നേ​ഹ​തീ​ര​വും പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ചെ​യ്ത സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍​ക്ക് സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ റോ​സി​ലി​ന്‍ ചി​റാ​യി​ല്‍ എ​ന്നി​വ​ര്‍ ന​ന്ദി പ​റ​ഞ്ഞു. സ​ന്ദ​ര്‍​ശ​ക​രു​ടെ വ​ര​വും പൊ​തു​പ​രി​പാ​ടി​ക​ളും പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും, പ്ര​വ​ര്‍​ത്ത​ക​രും ന​ല്‍​കി​യ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു​വ​രെ ദി​വ​സ​ങ്ങ​ള്‍ ക​ഴി​ച്ചു​കൂ​ട്ടി​യ​ത്.