കൊ​റോ​ണ​ക്കാ​ല​ത്ത് താ​ര​മാ​യി ച​ക്ക
Tuesday, March 31, 2020 10:14 PM IST
ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ തീ​ൻ​മേ​ശ​ക​ളി​ൽ ച​ക്ക വി​ഭ​വ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന സ്ഥാ​നം. ക​ഴി​ഞ്ഞ സീ​സ​ൺ വ​രെ ച​ക്ക പ​ഴു​ത്ത് അ​ട​ർ​ന്ന് വീ​ണ് പ്ലാ​വി​ന്‍റെ ചു​വ​ട്ടി​ൽ ഈച്ച വ​ട്ട​മി​ട് ക​റ​ങ്ങു​ന്ന​ത് നി​ത്യ കാ​ഴ്ച​യാ​യി​രു​ന്നു. ഈ ​ച​ക്ക സീ​സ​ണി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ലാ​വി​ൻ ചു​വ​ട്ടി​ലെ ദ​യ​നീ​യ കാ​ഴ്ച അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു. ലോ​ക്ക് ഡൗ​ൺ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​യ്ക്ക് പൊ​ളു​ന്ന വി​ല​യാ​യി. മ​ത്സ്യം കി​ട്ടാ​താ​വു​ക​യോ തീ​വി​ല​യാ​വു​ക​യോ ആ​യി. മാം​സ​വും അ​പൂ​ർ​വ്വ​മാ​യി.​ ഈ സാ​ഹ​ച​ര്യ​മാ​ണ് ച​ക്ക​യെ താ​ര​മാ​ക്കി​യ​ത്.
സ്വ​ന്തം പ​റ​മ്പി​ലെ ച​ക്ക ഇ​ടാ​നും ഇ​ത് പൊ​ളി​ച്ച് ചു​ള, പൂ​ഞ്ഞ്, കു​രു, മ​ട​ൽ എ​ന്നി​വ വേ​ർ​തി​രി​ക്കാ​നും സ​മ​യം ഇ​ഷ്ടം പോ​ലെ. ​പോ​ഷ​ക​മൂ​ല്യ​ങ്ങ​ളും കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യും ച​ക്ക​യ്ക്ക് ഉ​ണ്ടെ​ന്ന അ​റി​വും ച​ക്ക​യ്ക്ക് അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​യി. പ​ച്ച​ക്ക​റി​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ല​ധി​കം വി​ഭ​വ​ങ്ങ​ളും ക​റി​ക​ളും ച​ക്ക കൊ​ണ്ടു​ണ്ടാ​ക്കാ​ൻ ക​ഴി​യും.
ച​ക്ക​ക്ക​റി, അ​വി​യ​ൽ, എ​രി​ശേ​രി, പു​ഴു​ക്ക്എ​ന്നി​വ പ്ര​ധാ​നം കു​രു​വും പൂ​ഞ്ഞും ഉ​പ​യോ​ഗി​ച്ച് തോ​ര​ൻ, കു​രു​വും മു​രി​ങ്ങ​ക്കാ​യും ചേ​ർ​ത്ത് അ​വി​യ​ൽ, ച​ക്ക​വ​ര​ട്ടി, ഉ​പ്പേ​രി, ച​ക്ക​ക്കു​രു പൊ​ടി എ​ന്നി​വ വേ​റെ. ച​ക്ക​യ​പ്പം നാ​വി​ൽ കൊ​തി നി​റ​യ്ക്കും. ച​ക്ക​പ്പ​ഴ​ത്തി​ന്‍റെ മ​ണം ത​ന്നെ ഒ​ര​നു​ഭു​തി​യാ​ണ്. ച​ക്ക​യു​ടെ ഒ​ന്നോ, ഒ​ന്നി​ല​ധി​ക​മോ വി​ഭ​വ​ങ്ങ​ൾ എ​ല്ലാ വീ​ടു​ക​ളി​ലും.
സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു പോ​ലും ച​ക്ക​യ്ക്ക് കി​ട്ടാ​ത്ത സ്വീ​കാ​ര്യ​ത​യാ​ണ് ഇ​പ്പോ​ൾ. കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ത​പു​ര​ത്തെ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ പ്ര​ഗ​ത്ഭ​ർ പ​ല​ത​വ​ണ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി ച​ക്ക​യി​ൽ കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ല്പാ​ദി​പ്പി​ക്കാ​നും വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ച​ക്ക ജ്യൂസ്, ഐ​സ്ക്രീം, ​ഹ​ൽ​വ, ച​മ്മ​ന്തി, പ​പ്പ​ടം ച​ക്ക മ​ട​ൽ അ​ച്ചാ​ർ, തു​ട​ങ്ങി​യ മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും ക​ഴി​യും.​പ​ല വീ​ടു​ക​ളി​ലും ഇ​ത്ത​രം മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്.
മു​ൻ​സീ​സ​ണു​ക​ളി​ലെ ച​ക്ക​യു​ടെ ദു​ര്യോ​ഗം ഈ ​സീ​സ​ണി​ൽ മാ​റി​കി​ട്ടു​ന്ന​തി​ന് കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​യും സ​ഹാ​യ​ക​ര​മാ​യി. ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ക്ക​യു​ടെ ഉ​പ​ഭോ​ഗം വ​ർ​ദ്ധി​ച്ച​തോ​ടെ വി​പ​ണി​യി​ൽ എ​ത്തു​ന്ന ച​ക്ക​യു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി. തു​ച്ഛ​വി​ല ന​ല്കി ച​ക്ക മു​ഴു​വ​ൻ വാ​ങ്ങു​ന്ന മ​റു​നാ​ട​ൻ ക​ച്ച​വ​ട​ക്കാ​ർ​ക്കും തി​രി​ച്ച​ടി​യാ​യി.