ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ പോ​ലീ​സ് അ​തി​ക്ര​മം
Tuesday, March 31, 2020 10:14 PM IST
ശാ​സ്താം​കോ​ട്ട: ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ൽ കഴിഞ്ഞദിവസം രാ​ത്രി​യി​ൽ പോ​ലീ​സ് വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി. മൈ​നാ​ഗ​പ്പ​ള്ളി ഐ​സി​എ​സ് ജം​ഗ്ഷ​നി​ൽ കോ​ൺ​ഗ്ര​സ് വേ​ങ്ങ വാ​ർ​ഡ് സെ​ക്ര​ട്ട​റി​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഐ.​ഷാ​ജ​ഹാ​ൻ എ​ന്ന​യാ​ളി​ന്‍റെ വീ​ട്ടി​ലാ​ണ് പോ​ലീ​സ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. അ​യ​ൽ​വീ​ട്ടി​ന് മു​ന്നി​ൽ നി​ന്ന​വ​രെ വി​ര​ട്ടി ഓ​ടി​ച്ച പോ​ലീ​സ് അ​വ​രു​ടെ പി​റകെ ​ഓ​ടി വ​ന്ന​പ്പോ​ൾ ബ​ഹ​ളം കേ​ട്ട് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ന്ന​യാ​ളി​നെ​യാ​ണ് ഓ​ടി​ച്ച് വീ​ട്ടി​ൽ ക​യ​റ്റി ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും മു​ന്നി​ലി​ട്ട് മ​ർ​ദ്ദി​ച്ച​തും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ അ​സ​ഭ്യം പ​റ​ഞ്ഞ​തും.​
ആളുകൾ കൂ​ടി നി​ന്ന വീ​ടി​ന് നാല് വീ​ടി​ന​പ്പു​റം 150 മീ​റ്റ​ർ അ​ക​ലെ​യാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​യാ​ളി​ന്‍റെ വീ​ട്. അ​യ​ൽ​വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്ന സ്ത്രീ​ക​ളേ​യും പോ​ലീ​സ് അ​സ​ഭ്യം പ​റ​ഞ്ഞു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ​ക്ഷാ​ഘാ​തത്താ​ൽ ത​ള​ർ​ന്ന് കി​ട​ന്ന വൃ​ദ്ധ​ക്ക് ബോ​ധ​ക്ഷ​യം ഉ​ണ്ടാ​യി.​ മ​ർ​ദ്ദ​ന​മേ​റ്റ​യാ​ൾ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​ണ്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ക് ​പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​വി​സ് 19പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​ന്റെ മ​റ​വി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ.​ഷാ​ജ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യി പ​ണി​യെ​ടു​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സുകാ​രു​ടെ യ​ശ​സ് ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഇ​ത്ത​രം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളെന്നും അദ്ദേഹം പറഞ്ഞു.