ആ​ശ​ങ്ക വി​ട്ടൊ​ഴി​യാ​തെ കൊ​ല്ലം
Tuesday, March 31, 2020 10:14 PM IST
എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ

കൊ​ല്ലം: ര​ണ്ട് ദി​വ​സ​മാ​യി ആ​ശ്വാ​സ​ത്തി​ന്‍റെ തീ​ര​ത്താ​യി​രു​ന്ന ജി​ല്ല​യ്ക്ക് വീ​ണ്ടും അ​ശു​ഭ വാ​ർ​ത്ത. ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തേ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ അ​ഞ്ചാ​ലും​മൂ​ട് പ്രാ​ക്കു​ളം സ്വ​ദേ​ശി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​ണ്. ഇ​വ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ കൊ​ല്ലം ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

ഇ​തു കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട്ട് കോ​വി​ഡ് ബാ​ധി​ത​ൻ മ​രി​ച്ച​തും സ​മീ​പ ജി​ല്ല​യാ​യ കൊ​ല്ല​ത്തെ​യും ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്ക​യാ​ണ്.

ഇ​യാ​ളു​ടെ സ​ഞ്ചാ​ര​പ​ഥം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണ് എ​ല്ലാ​വ​രെ​യും കു​ഴ​യ്ക്കു​ന്ന​ത്. ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ ഇ​തു​കൊ​ണ്ടു​ത​ന്നെ നി​താ​ന്ത ജാ​ഗ്ര​ത​യി​ലു​മാ​ണ്.

അ​തേ സ​മ​യം ജി​ല്ല​യി​ൽ ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 17228 പേ​രാ​ണ്. ഇ​തി​ൽ 34 വി​ദേ​ശ പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടും. ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ 1954 പേ​ർ അ​ട​ക്കം ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ 6398 ത​ദ്ദേ​ശീ​യ​രും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി 246 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക്കി. ആ​ശു​പ​ത്രി​ക​ളി​ൽ 19 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ദേ​ശീ​യ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 759 സാ​മ്പി​ളു​ക​ളി​ൽ 73 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ഇ​നി വ​രാ​നു​ണ്ട്. ഫ​ലം വ​ന്ന​തി​ൽ മു​മ്പ് റി​പ്പോ​ർ​ട്ട് ചെയ്ത ഒ​ന്നും ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സും ഒ​ഴി​ലെ എ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്.

ലോ​ക്ക് ഡൗ​ണിന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ വ്യാ​ജ​വാ​റ്റ് വ്യാ​പ​ക​മാ​യി. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. ക​ണ്ണ​ന​ല്ലൂ​ർ പു​ലി​യി​ല​യി​ൽ ഒ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ജ​മാ​യി വാ​റ്റി​യചാ​രാ​യം കൈ​വ​ശം വ​ച്ച് വി​ല്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ളെ​യാണ് ​ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ലി​യി​ല അ​ജ​യ​വി​ലാ​സ​ത്തി​ൽ ആ​രോ​മ​ൽ (35), ആ​ല​പ്പു​ഴ തൈ​കോ​ടി പൂ​ച്ചാ​ക്ക​ൽ നി​ക​ര​ത്തി​ൽ ഹൗ​സി​ൽ സ​ജി(41) എ​ന്നി​വ​രാണ് അറസ്റ്റിലായത്. ഇ​വ​രിൽ നിന്നും ഒ​ന്ന​ര ലി​റ്റ​ർ വ്യാ​ജ വാ​റ്റു​ൽ​പ്പ​ന്ന​ങ്ങ​ളും പിടിച്ചെടുത്തു.

​പു​ലി​യി​ല ത്രി​വേ​ണി ജ​ംഗ്ഷ​നി​ൽ അ​ട​ച്ചി​ട്ട കോ​ഴി ഫാ​മി​നെ കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​ജ​മ​ദ്യ നി​ര്മാ​ണ​വും വി​പ​ണ​ന​വും ന​ട​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​നത്തിലായിരുന്നു പരിശോധന. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാന്‍റ് ചെ​യ്തു.

ജി​ല്ല​യി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും ക​ർ​ശ​ന​മാ​യി തു​ട​ർ​ന്നു. ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് എ​ന്നി​വ ധ​രി​ക്കാ​ത്ത​വ​രെ​യും പി​ടി​കൂ​ടി പി​ഴ​യി​ട്ടു. പാ​സും സ​ത്യ​വാ​ങ്ങ്മൂ​ല​വും ഇ​ല്ലാ​ത്ത ഒ​രു വാ​ഹ​നം പോ​ലും ക​ട​ത്തി​വി​ട്ടി​ല്ല. നി​രോ​ധ​നം ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

ദൂ​ര​യാ​ത്ര​യ്ക്ക് അ​ട​ക്കം പാ​സ് വാ​ങ്ങു​ന്ന​തി​ന് മി​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പാ​സി​നു​ള്ള ഫോം ​പ​ല​യി​ട​ത്തും കി​ട്ടാ​നി​ല്ലാ​യി​രു​ന്നു.