മ​ദ്യാ​സ​ക്ത​ർ​ക്ക് മ​ദ്യം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം: കെ​സി​ബി​സി
Monday, March 30, 2020 10:18 PM IST
കൊ​ല്ലം: മ​ദ്യാ​സ​ക്ത​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​നു​ള്ള നീ​ക്കം അ​ധാ​ർ​മി​ക​വും അ​ശാ​സ്ത്രീ​യ​വു​മാ​ണെ​ന്നും അ​തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളാ​യ തോ​പ്പി​ൽ ജി. ​വി​ൻ​സെ​ന്‍റ്, എ. ​ജെ. ഡി​ക്രൂ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യാ​സ​ക്ത​ർ​ക്ക് മ​ദ്യ​മ​ല്ല മ​രു​ന്ന്. ചി​കി​ത്സ​യും സാ​മൂ​ഹി​ക പി​ൻ​ബ​ല​വും ന​ൽ​കി അ​വ​രെ പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് വേ​ണ്ട​ത്. മ​ദ്യാ​സ​ക്ത​രു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് മ​ദ്യം ന​ൽ​ക​ൽ.
മദ്യാസക്തർക്ക് മ​ദ്യം മ​രു​ന്നാ​യി കു​റി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​നാ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. മ​ദ്യാ​സ​ക്ത രോ​ഗി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ​യും സ​ർ​ക്കാ​ർ ഇ​ത​ര​വു​മാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​പ്പെ​ടു​ത്തു​ക​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​തെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.