ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​നി​ടെ ക​റ​ങ്ങി ന​ട​ന്ന യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു
Monday, March 30, 2020 10:16 PM IST
ചാ​ത്ത​ന്നൂ​ർ: ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ക​റ​ങ്ങി ന​ട​ന്ന ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു. പാ​രി​പ്പ​ള്ളി പു​തി​യ പാ​ല​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ 18-ന് ​ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ പ്രാ​ക്കു​ളം സ്വ​ദേ​ശി കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളും താ​ക്കീ​തും വ​ക​വ​യ്ക്കാ​തെ ക​റ​ങ്ങി ന​ട​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.
ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ക​റ​ങ്ങി ന​ട​ന്ന​തി​ന് ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കെ​തി​രെ പാ​രി​പ്പ​ള്ളി​യി​ൽ എ​ടു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണ് ഇ​ത്. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ക്വാ​റന്‍റയി​ൻ വി​ല​ക്ക് ലം​ഘി​ച്ച പാ​രി​പ്പ​ള്ളി കോ​ട്ട​ക്കോ​റം സ്വ​ദേ​ശി​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.
കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ്രാ​ക്കു​ളം സ്വ​ദേ​ശി​ക്കൊ​പ്പം അ​തേ വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മീ​ന​മ്പ​ലം സ്വ​ദേ​ശി​യു​ടെ​യും ഇ​പ്പോ​ൾ കേ​സി​ല​ക​പ്പെ​ട്ട പു​തി​യ പാ​ലം സ്വ​ദേ​ശി​യു​ടെ​യും സ്ര​വ​ങ്ങ​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.
ഇ​തേ വി​മാ​ന​ത്തി​ൽ എ​ത്തി​യ ക​രി​മ്പാ​ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ സാ​മ്പി​ൾ നേ​ര​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​യി​രു​ന്നു. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ സ്ര​വ​ങ്ങ​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി​യി​ൽ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച് 260 ഓ​ള​മാ​യി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.