ച​ത്ത​കോ​ഴി​ക​ളെ ത​ള്ളി​യ ര​ണ്ടുപേ​ർ പി​ടി​യി​ൽ
Monday, March 30, 2020 10:16 PM IST
ശാ​സ്താം​കോ​ട്ട: ച​ക്കു​വ​ള്ളി ചി​റ​യി​ൽ ച​ത്ത കോ​ഴി​ക്ക​ളെ​യും കോ​ഴി​വേ​സ്റ്റും കൊ​ണ്ട് വ​ന്ന് ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​രു​വ​ഴി മ​യ്യ​ത്തും ക​ര ത്വ​യ്യി​ബ് മ​ൻ​സി​ലി​ൽ ത​മിം (21), പോ​രു​വ​ഴി ക​മ്പ​ലി​ട തു​ണ്ടി​ല വി​ള​പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ർ​ഷാ​ദ്(22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ര​ണ്ട് ദി​വ​സം മു​മ്പ് ച​ക്കു​ള്ളി ചി​റ​യി​ൽ വ​ൻ​തോ​തി​ൽ കോ​ഴി മാ​ലി​ന്യ​വും ച​ത്ത കോ​ഴി​ക​ളെ​യും കൊ​ണ്ട് വ​ന്ന് ഇ​ട്ടി​രു​ന്നു. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പ്ര​ദേ​ശ​ത്തെ സി​സിടിവി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മീ​മും അ​ർ​ഷാ​ദു​മാ​ണ് സ്കൂ​ട്ട​റി​ൽ കോ​ഴി മാ​ലി​ന്യം ഇ​വി​ടെ കൊ​ണ്ട് വ​ന്ന് ത​ള്ളി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ​അ​റ​സ്റ്റ് ചെ​യ്തു ത​മിം മ​യ്യ​ത്തും ക​ര പ​ള്ളി​ക്ക് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി കോ​ഴി​ഫാം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ച​ക്കു വ​ള​ളി ചി​റ​യി​ലും മ​റ്റും സ്ഥി​ര​മാ​യി കോ​ഴി മാ​ലി​ന്യം ത​ള്ളി​യി​രു​ന്ന​ത് ഇ​വ​രാ​ണ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ്റ് ചെ​യ്തു. ശൂ​ര​നാ​ട് സി ​ഐ എ ​ഫി​റോ​സ്, എ​സ് ഐ ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോട പിടിച്ചെടുത്തു

പു​ന​ലൂ​ർ: എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​ലി​യ​ക്ക​ര ഉ​പ്പു​കു​ഴി ഭാ​ഗ​ത്തു​നി​ന്ന് 230 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു.​
മ​ദ്യം കി​ട്ടാ​താ​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വ​ൻ തോ​തി​ൽ വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്‌. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സെ​ടു​ത്തു.