വി​ദേ​ശി​ക​ൾ വ​ന്ന വാ​ഹ​ന​മി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്
Monday, March 30, 2020 10:16 PM IST
ച​വ​റ: വി​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കേ​ര​ളാ ടൂ​റി​സം വ​കു​പ്പി​ന്‍റെ ട്രാ​വ​ല​ർ ഇ​ടി​ച്ച് സ്്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു . കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ൾ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ​ക​ഴി​ഞ്ഞ് 2.20 ഓ​ടെ യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് നി​ന്നും വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കേ​ര​ളാ ടൂ​റി​സ​ത്തി​ന്‍റെ ടൂ​റ​സ്റ്റ്ബ​സ് സ്്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ രാ​ജേ​ഷ് വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്ഷ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
അ​തു വ​ഴി വ​ന്ന ച​വ​റ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ച​വ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് എ​ത്തി ട്രാ​വ​ല​ർ ഡ്രൈ​വ​റു​മാ​യി സം​സാ​രി​ച്ച ശേ​ഷം വി​ദേ​ശി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് അ​തേ വാ​ഹ​ന​ത്തി​ൽ എ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് ഇ​റ​ക്കേ​ണ്ട എ​ന്ന അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ തു​ട​ർ​ന്നാ​ണ് വി​ദേ​ശി​ക​ളു​മാ​യി വ​ന്ന വാ​ഹ​നം പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ആ​ളു​ടെ പ​രാ​തി ല​ഭി​ച്ചാ​ൽ വാ​ഹ​നം സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.