ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സ്
Monday, March 30, 2020 10:16 PM IST
കൊല്ലം: കൊ​റോ​ണ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത് പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി.
നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് ജ​ന​ങ്ങ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തി​രി​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പി​ക്ക​റ്റും പ​ട്രോ​ളിം​ഗും ശ​ക്ത​മാ​ക്കു​ക​യും ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യും ചെ​യ്തു.
അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും സ​ത്യ​വാ​ങ്മൂ​ല​മോ തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ ഓ​ണ്‍​ലൈ​ൻ പാ​സോ കൈ​വ​ശം ക​രു​തേ​ണ്ട താ​ണെ​ന്നും കൂ​ട്ടം കൂ​ടാ​തെ അ​ക​ലം പാ​ലി​ച്ച് തി​ര​ക്കൊ​ഴി​വാ​ക്കി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് മ​ട​ങ്ങേ​ണ്ട താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു.​
കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ലോ​ക്ക്​ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച​തി​ന് 29 വ​രെ 1032 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ കൂ​ടാ​തെ 92 കേ​സു​ക​ൾ ഇ​ന്നലെ ര​ജി​സ്റ്റ​ർ ചെ​യ്തു. 93 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 70 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.​ നി​രോ​ധ​നം ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് വാ​ഴ​വി​ള​യി​ൽ നി​സാ​മു​ദീ​നെ​തി​രെ​യും മീ​ന​ന്പ​ല​ത്ത് സു​രേ​ഷി​നെ​തി​രെ​യും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 174 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 175 പേ​രെ അ​റ​സ്റ്റു ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തു. 134 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
വാ​ഹ​ന പ​രി​ശോ​ധ​ന ക്കൊ​പ്പം റൂ​റ​ൽ പോ​ലീ​സ് സാ​മൂ​ഹ്യ ക​ട​മ​ക​ളും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തി വ​രു​ന്നു. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ​ഇ​വ​രു​ടെ സു​ര​ക്ഷ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം എ​ന്നി​വ ഉ​റ​പ്പ് വ​രു​ത്താ​ൻ റൂ​റ​ൽ എ​സ്​പി.​എ​ല്ലാ എ​സ്​എ​ച്ച്ഒമാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി. റൂ​റ​ൽ എ​സ്പി ഇ​വ​രു​ടെ പു​ത്തൂ​ർ മു​ക്കി​ലെ താ​മ​സ​സ്ഥ​ലം നേ​രി​ട്ടു സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു.
പെ​ൻ​ഷ​നു​ക​ളും ശ​മ്പ​ള​വും വി​ത​ര​ണം ആ​രം​ഭി​ച്ച​തി​നാ​ൽ ബാ​ങ്കു​ക​ളി​ലും എറ്റിഎമ്മിലും ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് പ​രി​ഗ​ണി​ച്ച് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ക്യൂ ​സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്തി.​ എ​ല്ലാ ദി​വ​സ​വും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​സ്​പിയു​ടെ സ​ന്ദേ​ശ മെ​ത്തു​ന്നു​ണ്ട്. രോ​ഗ​ത്തോ​ടു​ള്ള ഭീ​തി​യും ഉ​ത്ക​ക​ണ്ഠ​യും ഒ​ഴി​വാ​ക്കു​ക ല​ക്ഷ്യം വെ​ച്ചാ​ണ് ഇ​ത് ചെ​യ്തു വ​രു​ന്ന​ത്.