നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​ഹ​ന​ങ്ങ​ൾ
Monday, March 30, 2020 10:16 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​ഹ​ന യാ​ത്രി​ക​രു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​ല്ലാ​തി​രു​ന്ന തി​ര​ക്കാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്.

ബാ​ങ്കു​ക​ൾവ​ഴി​യു​ള്ള ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​ണ് യാ​ത്രി​ക​രു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണം. ഇ​ത്ത​രം പെ​ൻ​ഷ​നു​ക​ളി​ല​ധി​ക​വും വാ​ങ്ങാ​നെ​ത്തു​ന്ന​ത് വ​യോ​ധി​ക​രാ​യ​തി​നാ​ൽ ത​ട​യാ​നും കേ​സെ​ടു​ക്കാ​നും പോ​ലീ​സി​നു പ​രി​മി​തി​ക​ളു​മു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ​യോ കാ​റു​ക​ളെ​യോ ആ​ശ്ര​യി​ച്ചാ​ണ് ഇ​വ​രി​ല​ധി​ക​വും എ​ത്തു​ന്ന​ത്.

ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ടൗ​ണി​ൽ ചു​റ്റി​യ​ടി​ക്കാ​നെ​ത്തു​ന്ന​വ​രും വി​ര​ള​മ​ല്ല. മ​രു​ന്നു കു​റി​പ്പ​ടി​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ്യാ​ജ പാ​സു​മാ​യും എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തി വ​രു​ന്നു. ഇ​വ​രി​ൽ പ​ല​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും അ​റ​സ്റ്റു ചെ​യ്യു​ക​യു​മു​ണ്ടാ​യി.

പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബാ​ങ്കു​ക​ളി​ലും എ​റ്റി​എം​ക​ളി​ലും ഉ​ണ്ടാ​കു​ന്ന തി​ര​ക്കൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. എ​ല്ലാ​വ​രും ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി പോ​ലി​സ് ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.