ഓ​ട നി​ർ​മ്മാ​ണ​ത്തി​നി​ടെ മ​തി​ൽ ത​ക​ർ​ന്നു​വീ​ണു
Sunday, March 29, 2020 10:28 PM IST
ച​വ​റ: ഓ​ട നി​ർ​മ്മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ഗേ​റ്റു​ൾ​പ്പെ​ടെ​യു​ള്ള മ​തി​ൽ ത​ക​ർ​ന്നു​വീ​ണു . പ​ൻ​മ​ന വ​ട​ക്കും​ത​ല കി​ഴ​ക്കേ അ​റ്റ​ത്തു​വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ൻ കു​ഞ്ഞി​ന്‍റെ പു​ര​യി​ട​ത്തി​ലെ മ​തി​ലാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണ​ത്. കു​റ്റി​വ​ട്ടം- തേ​വ​ല​ക്ക​ര പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ചു​മ​ട് താ​ങ്ങി മു​ക്കി​നും പ​ണി​ക്ക​ത്തു മു​ക്കി​നും മ​ധ്യേ​യാ​ണ് ഓ​ട​നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത് . ക​രാ​റു​കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യാ​ണ് മ​തി​ൽ ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് വ​സ്തു ഉ​ട​മ ആ​രോ​പി​ച്ചു.