16 കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍: 169 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, March 29, 2020 10:28 PM IST
കൊല്ലം: കോ​വി​ഡ് 19 അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് 16 കൊ​റോ​ണ കെ​യ​ര്‍ സെന്‍റ​റു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി. ഇ​പ്പോ​ള്‍ ആ​റ് സെ​ന്‍ററു​ക​ളി​ലാ​യി 169 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ണ്ട്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ജി​ല്ല​ക​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രെ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നേ​രി​ട്ട് പ്ര​വേ​ശി​പ്പി​ക്കും. ഇ​വ​ര്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണം

പ്ലാ​ക്കാ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ
ദ​ർ​ശ​ന​ത്തി​ന് വി​ല​ക്ക്

ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സി​ന്‍റെ ക​ർ​ശ​ന​നി​ർ​ദേ​ശം പാ​ലി​ച്ചാ​ണ് ഇ​ന്നു​മു​ത​ൽ ഭ​ര​ണ​സ​മി​തി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ വ​രെ ന​ട​ത്താ​നി​രു​ന്ന ഭാ​ഗ​വ​ത​പാ​രാ​യ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ദൈ​നം​ദി​ന​ച​ട​ങ്ങു​ക​ളും ഭ​ക്ത​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന​യും പൂ​ജാ​ക​ർ​മ​ങ്ങ​ളും ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ മാ​റ്റി​യ​താ​യും ഭ​ക്ത​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു.