ജി​ല്ല​യി​ല്‍ ആ​കെ 17017 പേ​ര്‍ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, March 29, 2020 10:25 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 17,017 പേ​രാ​ണ് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 42 പേ​ര്‍ വി​ദേ​ശ പൗ​രന്മാ​രാ​ണ്.
ദു​ബാ​യി​ല്‍ നി​ന്നു​ള്ള 1486 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ നി​ന്ന് തി​രി​കെ എ​ത്തി​യ 4427 സ്വ​ദേ​ശി​ക​ളും ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 30 പേ​ര്‍ ഗൃ​ഹ നി​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. ഇ​ന്ന​ലെ പു​തി​യ​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ട​ത് നാ​ല് പേ​ര്‍ മാ​ത്ര​മാ​ണ്. ഇ​വ​ര്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ ഐ ​പി യി​ല്‍ ഉ​ണ്ട്.
ദേ​ശീ​യ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച 653 സാ​മ്പി​ളു​ക​ളി​ല്‍ 59 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. ഫ​ലം വ​ന്ന​തി​ല്‍ പ്രാ​ക്കു​ളം സ്വ​ദേ​ശി (പി 1) ​ഒ​ഴി​കെ എ​ല്ലാ​വ​രു​ടേ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
നി​ല​വി​ല്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. ജി​ല്ല​യി​ല്‍ പോ​സി​റ്റീ​വ് കേ​സു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​തും ഗൗ​ര​വം മ​ന​സ്സി​ലാ​ക്കി സ്വ​യം നി​യ​ന്ത്ര​ണം പാ​ല​ക്ക​ണ്ട​തും ഓ​രോ പൗ​ര​ന്‍റേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​ക്ക​ണ്ട് അ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് വീ​ട്ടി​ല്‍​ത്ത​ന്നെ ക​ഴി​യ​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍.ശ്രീ​ല​ത അ​റി​യി​ച്ചു.
കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നും സം​ശ​യ​ങ്ങ​ള്‍​ക്കും 8589015556, 0474-2797609, 1077, 7306750040(വാ​ട്‌​സ് ആ​പ് മാ​ത്രം), 1056(ദി​ശ) എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.