മോ​ണി​റ്റ​റിം​ഗ് ടീം ​രൂ​പീ​ക​രി​ച്ചു
Sunday, March 29, 2020 10:25 PM IST
കൊല്ലം: കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​റു​ക​ളും റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളും ഇ​നി മു​ത​ല്‍ അ​ത​തു പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.
സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഒ​രു ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, ഹെ​ല്‍​ത്ത് വോ​ള​ന്‍റി​യ​ര്‍, ജെ​പിഎ​ച്ച്എ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ ടീം ​നേ​തൃ​ത്വം ന​ല്‍​കും. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ കോ​ര്‍​ഡി​നേ​റ്റ് ചെ​യ്യും. ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍, ഹെ​ല്‍​ത്ത് സൂ​പ​ര്‍​വൈ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും.
ജി​ല്ലാ​ത​ല ഏ​കോ​പ​ന​ത്തി​നാ​യി ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി ഡോ ​രോ​ഹ​ന്‍, പി​എ​ച്ച്സി ​നെ​ടു​മ്പ​ന, ഡോ ​ജോ​ണ്‍ പി​എച്ച്സി ​ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വ​രെ നി​യോ​ഗി​ച്ചു.