പത്തുകിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
Thursday, March 26, 2020 10:40 PM IST
കൊ​ല്ലം: എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എം.​കൃ​ഷ്ണകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ ഭാഗമായി ത​ട്ടാ​മ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വുമായി ഒരാളെ പിടികൂടി.
ക​ല്ല​മ്പ​ലം സ്വ​ദേ​ശി അ​ജി​ത്താണ് അ​റ​സ്റ്റിലാ‍യത്്. കു​ള​ത്തൂ​ർ​ക്കോ​ണം സ്വ​ദേ​ശി സ​മ​ദ് എ​ന്ന​യാ​ൾക്കെതി രെയും കേ​സെ​ടു​ത്തു. കൊ​ല്ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ട് വ​ന്ന ക​ഞ്ചാ​വ് അ​ണ് പി​ടി​കൂ​ടി​യ​ത്.