തീ​ര​ദേ​ശം ക്ഷാ​മ​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം
Thursday, March 26, 2020 10:40 PM IST
കൊ​ല്ലം: കൊ​റോ​ണ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലും മ​ത്സ്യ​ദൗ​ർ​ല​ഭ്യ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ലും പ​ട്ടി​ണി​യി​ലാ​യ ക​ട​ലോ​ര-​കാ‍​യ​ലോ​ര മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് തീ​ര​ദേ​ശം ക്ഷാ​മ​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട കു​ടി​ശി​ക തു​ക ക​ർ​ശ​ന​മാ​യി പി​രി​ച്ചെ​ടു​ക്കു​ന്ന​തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും പ്ര​സ്താ​വി​ച്ചു. സം​സ്ഥാ​ന ബാ​ങ്കേ​ഴ്സ് സ​മ്മി​തി ബാ​ങ്ക് വാ​യ്പ​യ്ക്ക് ഒ​രു വ​ർ​ഷ​ത്തെ മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ മ​ത്സ്യ​ഫെ​ഡ് ന​ൽ​കി​യി​ട്ടു​ള്ള വാ​യ്പ തു​ക ഈ​ടാ​ക്കു​ന്ന​തി​ന് ര​ജി​സ്റ്റേ​ർ​ഡ് നോ​ട്ടീ​സും ആ​ർ​ബി​ട്രേ​ഷ​ൻ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്തി​യാ​ണ്.
കൊ​റോ​ണ തീ​ര​മേ​ഖ​ല​യി​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പൊ​തു​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ച​ട​ങ്ങു​ക​ൾ ല​ളി​ത​മാ​ക്കി​യും തീ​ര​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നാം ​സ്വ​യം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.