ജ​ന​ങ്ങ​ള്‍ വി​ട്ടു​നി​ല്‍​ക്ക​ണം
Thursday, March 26, 2020 10:40 PM IST
ശാസ്താംകോട്ട:: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ച​തി​നാ​ല്‍ പോ​രു​വ​ഴി പെ​രു​വി​രു​ത്തി മ​ല​ന​ട ക്ഷേ​ത്രോ​ത്സ​വ ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ത്തി​ലോ പ​രി​സ​ര​ത്തോ ജ​ന​ങ്ങ​ള്‍ എ​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട പ്രാ​ര്‍​ഥ​ന​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.