റൂ​റ​ല്‍ പോ​ലീ​സ് ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്: 200 കേ​സു​ക​ൾ, 203 അ​റ​സ്റ്റ്
Thursday, March 26, 2020 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന ത​ട​യു​ന്ന​തി​നാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലും, പൊ​തു ഇ​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. നി​യ​മം ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും പൊ​തു നി​ര​ത്തു​ക​ളി​ല്‍ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ക്കു​ന്ന​വ​രേ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.
എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​ട്രോ​ളിം​ഗി​നും, പ​രി​ശോ​ധ​ന​ക​ള്‍​ക്കു​മാ​യി സ്റ്റേ​ഷ​ന്‍ മൊ​ബൈ​ലു​ക​ള കൂ​ടാ​തെ ബൈ​ക്ക് പ​ട്രോ​ളിം​ഗു​ക​ളും, സ​ബ് ഡി​വി​ഷ​ന്‍ ത​ല​ത്തി​ല്‍ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, കു​ണ്ട​റ, ച​ട​യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്ട്രൈ​ക്കിം​ഗ് ഫോഴ്സാ​യും പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
വാ​ഹ​ന യാ​ത്ര​ക്കാ​രേ​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രേ​യും പ​രി​ശോ​ധി​ച്ച് അ​വ​രു​ടെ യാ​ത്രാ ഉ​ദ്ദേ​ശം മ​ന​സ്സി​ലാ​ക്കി നി​ര്‍​ദേ​ശി​ച്ച ത​ര​ത്തി​ലു​ള്ള ഐ.​ഡി കാ​ര്‍​ഡു​ക​ളോ, പാ​സോ, സ​മ്മ​ത​പ​ത്ര​മോ ഇ​ല്ലാ​തെ വെ​റു​തേ പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ അ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും നി​ര്‍​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.
നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് ക​ട​ക​ളും വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തി​നും, ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച് പു​റ​ത്ത് ഇ​റ​ങ്ങി ന​ട​ന്ന​തി​നും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ റോ​ഡു​ക​ളി​ല്‍ ഇ​റ​ങ്ങി ക​റ​ങ്ങി ന​ട​ന്ന് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്കെ​തി​രേ​യും കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 200 കേ​സു​ക​ളി​ലാ​യി 203 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. 149 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നു​ക​ളി​ല്‍ സൂ​ക്ഷി​ച്ചു വ​രു​ന്നു. തു​ട​ര്‍​ന്നും നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് റൂ​റ​ല്‍ എസ്പി ഹ​രി​ശ​ങ്ക​ര്‍. അ​റി​യി​ച്ചു.