പ​ത്ത​നാ​പു​ര​ത്ത് ഒ​ന്പ​തു പേ​ർ​ക്കെ​തി​രേ കേ​സ്
Wednesday, March 25, 2020 10:23 PM IST
പ​ത്ത​നാ​പു​രം: ലോ​ക്ക് ദ ​ഡൗ​ണ്‍ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഒ​ന്‍​പ​ത് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.​അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​നാ​യു​ള്ള​വ​ര​ല്ലാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ക​റ​ങ്ങി ന​ട​ന്ന​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നും വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും പോ​ലീ​സ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പു​ന്ന​ല സ്വ​ദേ​ശി നി​ഖി​ല്‍​രാ​ജ്, കു​ണ്ട​യം ബ​ഷീ​ര്‍, ഇ​ട​ത്ത​റ താ​ജു​ദീ​ന്‍, ആ​ലു​വി​ള റി​നാ​സ്, പാ​തി​രി​യ്ക്ക​ല്‍ സ്വ​ദേ​ശി കി​ര​ണ്‍ രാ​ജ് എ​ന്നി​വ​ര്‍​ക്കും മ​റ്റ് നാ​ല് പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.
വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി ന​ട​ന്ന​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.​ന​ഗ​ര​ത്തി​ല്‍ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ​വ​രു​ടെ ചെ​റി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച​താ​ണ് തി​ര​ക്കി​ന് കാ​ര​ണം. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ന​ഗ​രം ഏ​താ​ണ്ട് നി​ശ്ച​ലാ​വ​സ്ഥ​യി​ലേ​ക്കെ​ത്ത​പ്പെ​ട്ടു.
ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു​വി​പ​ണി​യി​ല്‍ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട്, ത​ല​വൂ​ര്‍, പു​ന്ന​ല, അ​ലി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ന്നു. പൊ​തു​വി​പ​ണി​യി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ അ​ധി​കം വി​ല ഈ​ടാ​ക്കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.