ആ​ശ്ര​യി​ൽ ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നി​നും ക്ഷാ​മം
Wednesday, March 25, 2020 10:23 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഗ​തി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ൽ അ​ര​ക്ഷി​താ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ആ​ശ്ര​യ​സ​ങ്കേ​തം സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​റി​യി​ച്ചു. ഭ​ക്ഷ​ണ​ത്തി​നും മ​രു​ന്നു​ക​ൾ​ക്കും ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.
വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ന്ദ​ർ​ശ​ക​ൾ ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ട്ടു​ള്ള​ത്. സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​യി​രു​ന്നു ആ​ശ്ര​യ​യു​ടെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു പോ​യി​രു​ന്ന​ത്. കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി​ട്ടു​ണ്ട്. ഇ​രു​നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി പ​ഠി​ച്ചു​വ​രു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.
ഇ​വ​രു​ടെ​യെ​ല്ലാം മൂ​ന്നു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി പ്ര​തി​ദി​നം മൂ​ന്നു ല​ക്ഷം രൂ​പ വേ​ണ്ടി വ​രും. യാ​തൊ​രു വി​ധ വി​ദേ​ശ സ​ഹാ​യ​വും ഇ​ല്ലാ​തെ​യാ​ണ് ആ​ശ്ര​യ​യു​ടെ പ്ര​വ​ർ​ത്ത​നം. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ സു​മ​ന​സു​ക​ളു​ടെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​യ​ന്തി​ര സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് ആ​ശ്ര​യ-​സ​ങ്കേ​തം ഭാ​ര​വാ​ഹി​ക​ൾ.