ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് ക​മ്മി​റ്റി യോ​ഗം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ
Wednesday, March 25, 2020 10:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക്ക് ഡൗ​ൺ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ യോ​ഗം ചേ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ​ത്. അ​പ്പോ​ൾ യോ​ഗം ന​ട​ക്കു​ക​യാ​യി​രു​ന്നു. യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ചി​ല അം​ഗ​ങ്ങ​ൾ ത​ട്ടി​ക്ക​യ​റി​യ​താ​യാ​ണ് വി​വ​രം. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചി​ല അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​രോ​പ​ണ​മു​ണ്ട്. വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് വ​നി​താ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും വ​നി​താ അം​ഗ​ങ്ങ​ൾ പി​രി​ഞ്ഞു പോ​യി​രു​ന്നു.
പ​തി​നെ​ട്ടം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ പ​തി​നേ​ഴു പേ​ർ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കും സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു​കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. 27-ന​കം യോ​ഗം ചേ​ര​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് യോ​ഗം ചേ​ർ​ന്ന​തെ​ന്നാ​ണ് അം​ഗ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ചാ​യി​രു​ന്ന ുവെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.