ച​വ​റ​യി​ലെ വാ​ഹ​ന​പ​ക​ടം: ഒ​രാ​ൾ കൂ​ടി മ​രി​ച്ചു
Wednesday, March 25, 2020 12:05 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ ടെ​മ്പോ ട്രാ​വ​ല​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ച​വ​റ കോ​ട്ട​യ്ക്ക​കം വ​സ​ന്ത വി​ഹാ​റി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ - വ​സ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ഗേ​ഷ് ( 38 ) ആ​ണ് മ​രി​ച്ച​ത്.

ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വി​ൽ വ​ട​ക്കേ​ത​ളി​യാ​ഴ​ത്ത് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് (34) അ​പ​ക​ട​ത്തി​ൽ ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഗേ​ഷ് കൊ​ല്ല​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ന​ല്ലേ​ഴ്ത്ത് മു​ക്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബേ​പ്പൂ​രി​ൽ നി​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​ളി​യാ​ക്കാ​വി​ള​യി​ലേ​ക്ക് പോ​യ ടെ​മ്പോ ട്രാ​വ​ല​റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട ടെ​മ്പോ ട്രാ​വ​ല​ർ സ​മീ​പ​ത്തെ ക​ട​യി​ൽ ത​ട്ടി​യ ശേ​ഷം മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ടെ​മ്പോ ട്രാ​വ​ല​റി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. ജ​യ​പ്ര​കാ​ശി​ന്‍റേ​യും രാ​ഗേ​ഷി​ന്‍റേ​യും മൃ​ത​ദേ​ഹം ചൊ​വാ​ഴ്ച്ച ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. മ​രി​ച്ച രാ​ഗേ​ഷ് അ​വി​വാ​ഹി​ത​നാ​ണ് . സ​ജി​യാ​ണ് രാ​ഗേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ. മ​രി​ച്ച ജ​യ​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി. മ​ക​ൻ: ദേ​വ​ൻ.