അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Wednesday, March 25, 2020 12:05 AM IST
ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്ക് റെ​യി​ൽ വേ ​മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ണ​ത്താ​ർ കു​ന്നം​കു​ട്ട​പ്പ​ന​യ്ക്ക​ൽ ച​രു​വി​ൽ പ​രേ​ത​രാ​യ രാ​ഘ​വ​ൻ ആ​ചാ​രി​യു​ടെ​യും ജാ​ന​കി അ​മ്മ​യു​ടെ മ​ക​ൻ ക​രു​ണാ​ക​ര​ന്‍റെ(66)​മൃ​ത​ദേ​ഹ​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് റെ​യി​ൽ​പാ​ള​ത്തി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടാ​ഴ്ച​യി​ൽ അ​ധി​കം പ​ഴ​ക്കം ഉ​ണ്ട്. ക​രു​ണാ​ക​ര​നെ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ശാ​സ്താം​കോ​ട്ട പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വ​ൻ, ഭ​വാ​നി, രാ​ധ, അ​മ്മി​ണി, ഉ​ഷ, പ​രേ​ത​നാ​യ കേ​ശ​വ​ൻ.