പത്തനാപുരത്ത് 625 പേർ നിരീക്ഷണത്തിൽ
Tuesday, March 24, 2020 10:16 PM IST
പ​ത്ത​നാ​പു​രം: ​കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് 625പേ​രാ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ആ​രോ​ഗ്യ വ​കു​പ്പ​് അധി​കൃ​ത​രു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ​വ​രും, നാ​ട്ടി​ലു​ള്ള​വ​രു​മാ​യ രോ​ഗം സം​ശ​യി​ക്കു​ന്ന ഇ​ത്ര​യു​മാ​ളു​ക​ളും വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ സാ​മൂ​ഹ്യ, പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ളു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ​യും ഇ​വ​രു​ടെ വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
​ഗ്രാ​മീ​ണ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു.​ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം നി​ശ്ച​ല​മാ​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ രാ​വി​ലെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​യി.​ ഇ​തോ​ടെ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര​ക്കാ​രെ ബോ​ധ​വ​ത്ക​രി​ച്ചു. ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നാ​യി പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും രാ​വി​ലെ ന​ല്ല തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു.