പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ആ​ശു​പ​ത്രി കെ​ട്ടി​ട്ടം വി​ട്ടു​ന​ൽ​കി​യി​ല്ല; ഏ​റ്റെ​ടു​ത്ത് റ​വ​ന്യു വ​കു​പ്പ്
Tuesday, March 24, 2020 10:16 PM IST
അ​ഞ്ച​ൽ : കോ​വി​ഡ് 19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്‍ ആ​വ​ശ്യ​മെ​ങ്കി​ൽ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ത​യാ​റാ​ക്കാ​നാ​യി ആ​വ​ശ്യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ആ​ശു​പ​ത്രി കെ​ട്ടി​ടം വി​ട്ടു ന​ൽ​കാ​ൻ ഉ​ട​മ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ പൂ​ട്ടു​പൊ​ളി​ച്ച് കെ​ട്ടി​ടം റ​വ​ന്യു വ​കു​പ്പ് ഏ​റ്റെ​ടു​ത്തു. പ​ല​ത​വ​ണ രേ​ഖാ​മൂ​ല​വും അ​ല്ലാ​തെ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റാ​ന്‍ ഉ​ട​മ ത​യ്യാ​റാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് റ​വ​ന്യു വ​കു​പ്പ് പി​ടി​ച്ചെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

അ​ഞ്ച​ല്‍ വി​ല്ലേ​ജ് പ​രി​ധി​യി​ല്‍ വ​രു​ന്ന മെ​റ്റേ​ണി​റ്റി എ​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ട​മാ​ണ് റ​വ​ന്യു വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ നി​ര്‍​മ്മ​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ റ​വ​ന്യു സം​ഘം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ട്‌ പൊ​ളി​ച്ചു അ​ക​ത്തു​ക​യ​റു​ക​യാ​യി​രു​ന്നു.

കെ​ട്ടി​ടം ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി. ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ല്‍ വൈ​ദ്യു​തി, ജ​ലം അ​ട​ക്കം എ​ത്തി​ക്കാ​നു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ എ​ല്ലാം ഏ​കോ​പി​പ്പി​ക്കാ​ന്‍ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ത​ല​വ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍ പ്ര​കാ​ര​മാ​ണ് കെ​ട്ടി​ടം അ​ധി​കൃ​ത​ര്‍ ഏ​റ്റെ​ടു​ത്ത​ത്.