ടെ​ന്പോ ട്രാ​വ​ല​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, March 24, 2020 12:59 AM IST
ച​വ​റ: ടെന്പോ ട്രാ​വ​ല​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ പ​ഴ​ഞ്ഞി​ക്കാ​വ് ത​ളി​യേ​ഴ​ത്ത് വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ മ​ക​ൻ ജ​യ​പ്ര​കാ​ശ് (34) ആ​ണ് മ​രി​ച്ച​ത്. ജ​യ​പ്ര​കാ​ശി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ച​വ​റ കോ​ട്ട​യ്ക്ക​കം വ​സ​ന്ത​വി​ഹാ​റി​ൽ രാ​കേ​ഷ്, ടെ​ന്പോ ‌ട്രാ​വ​ലി​ലെ യാ​ത്ര​ക്കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യ ര​ണ്ട‌ു​പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ന​ല്ലേ​ഴ​ത്ത് മു​ക്കി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട​ക്ക​ൻ കോ​ഴി​ക്കോ​ട് നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ക​ളി​യ്ക്കാ​വി​ള​യി​ലേ​ക്കു പോ​യ ടെ​ന്പോ ട്രാ​വ​ല​റാ​ണ് ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ടെ​ന്പോ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും തെ​ന്നി​മാ​റി സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജ​യ​പ്ര​കാ​ശ് സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ച​വ​റ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്. ‌