റെ​യി​ൽ​വേ പാ​ള​ത്തി​നു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Tuesday, March 24, 2020 12:59 AM IST
ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്കി​നു സ​മീ​പം റെ​യി​ൽ​വേ പാ​ള​ത്തി​ന​രി​കി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പാ​ള​ത്തി​ന് സ​മീ​പം വെ​ള്ള​മൊ​ഴു​കി പോ​കാ​ൻ നി​ർ​മി​ച്ച ഓ​ട​യ്ക്കു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ഴി​ഫാ​മു​ക​ളി​ൽ നി​ന്നു​ള്ള വേ​സ്റ്റു​ക​ൾ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളാ​റു​ള്ള​തി​നാ​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് അ​ത്ത​ര​ത്തി​ലാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ ക​രു​തി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ആ​ളി​നെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​ത് വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഷ​ർ​ട്ടും കൈ​ലി​യും ധ​രി​ച്ച​തി​നാ​ൽ മൃ​ത​ദേ​ഹം പു​രു​ഷ​ന്‍റേ​താ​ണെ​ന്ന് ക​രു​തു​ന്നു.