പ്ലാ​ക്കാ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ച​ട​ങ്ങി​ലൊ​തു​ക്കി
Monday, March 23, 2020 10:21 PM IST
ചാ​ത്ത​ന്നൂ​ർ: പ്ലാ​ക്കാ​ട് ഇ​ണ്ടി​ള​യ​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ മ​ക​യി​രം ഉ​ത്സ​വം ആ​ഘോ​ഷം ഒ​ഴി​വാ​ക്കി ക്ഷേ​ത്ര​ച​ട​ങ്ങാ​യി മാ​ത്രം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റാ​ട്ട് എ​ഴു​ന്നെ​ള്ള​ത്ത്, ഘോ​ഷ​യാ​ത്ര, സ്റ്റേ​ജ് പ​രി​പാ​ടി, പൊ​ങ്കാ​ല എ​ന്നി​വ ഒ​ഴി​വാ​ക്കി ക​ള​മെ​ഴു​ത്തും​പാ​ട്ടും, ക​ല​ശം, പൂ​ജാ​ക​ർ​മം എ​ന്നി​വ​യാ​യി നി​ജ​പ്പെ‌​ടു​ത്തി. ഉ​ത്സ​വ​ദി​വ​സ​മാ​യ 31ന് ​ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്ന സം​ഭ​വം:
അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി

കു​ണ്ട​റ: പ​ന​യം കു​ഴി​യ​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന എ​ൺ​പ​തു​കാ​രി​യെ മ‍​യ​ക്കി​ക്കി​ട​ത്തി​യ​ശേ​ഷം സ്വ​ർ​ണ​മാ​ല​യും മോ​തി​ര​വും ക​വ​ർ​ന്നെ​ടു​ക്കു​ക​യും ക​ഴു​ത്തി​ന് മു​റി​വേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
കു​ഴി​യം തെ​ക്ക് ത​ട​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഓ​മ​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​നും മോ​ഷ​ണ​ത്തി​നും ഇ​ര​യാ​യ​ത്. 36 വ​ർ​ഷ​മാ​യി ഇ​വ​ർ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​മ​ന ച​ന്ദ​ന​ത്തോ​പ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.